ജില്ലാ സിഡിവിഷന്‍ ലീഗ് ടൂര്‍ണമന്റ്; ഹീറോ ബ്രദേര്‍സ് ചൂരി ചാമ്പ്യന്മാര്‍


കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സിഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമന്റില്‍ ഹീറോ ബ്രദേര്‍സ് ചൂരി ചാമ്പ്യന്മാരായി.
മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ഐലാന്റ് തുരുത്തിയെ നാല് വിക്കറ്റിന്ന് പരാജയപ്പെടുത്തിയാണ് ഹീറോ ബ്രദേര്‍സ് ചൂരി ചാമ്പ്യന്മാരായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഐലാന്റ് തുരുത്തി 35 ഓവറില്‍ 9 വിക്കറ്റ് നഷടത്തില്‍ 157 റണ്‍സെടുത്തു. ഐലാന്റ് തുരുത്തിക്ക് വേണ്ടി യൂസുഫ് 37 റണ്‍സ് നേടി. ഹീറോ ബ്രദേര്‍സ് ചൂരിക്ക് വേണ്ടി അഷ്ഫാഖ് നാലും അന്‍സാര്‍ രണ്ടും വിക്കറ്റുകള്‍ നേടി. 158 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹീറോ ബ്രദേര്‍സ് ചൂരി 31.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ചൂരിക്ക് വേണ്ടി കാസിം പുറത്താവതെ 65 റണ്‍സെടുത്തു. ഐലാന്റ് തുരുത്തിക്ക് വേണ്ടി രതീഷ് രണ്ട് വിക്കറ്റുകള്‍ നേടി. ടൂര്‍ണമെന്റിലെ മികച്ച താരവും മികച്ച ബാട്‌സ്മാനുമായി ജാസ് ബദര്‍ നഗറിന്റെ നിസാമുദ്ധീനേയും മികച്ച ബൗളറായി ചൂരിയുടെ അഷ്ഫാഖിനേയും തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തില്‍ പുറത്താവാതെ 65 റണ്‍സ് നേടിയ കാസിമാണ് മാന്‍ ഓഫ് ദി മാച്ച്. വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍ വിതരണം ചെയ്തു. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുറഹ്മാന്‍ കെ.സി.എ മെമ്പര്‍ ടി.എം.ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായ ഫൈസല്‍ കുണ്ടില്‍, അന്‍സാര്‍ പള്ളം കമ്മിറ്റി അംഗങ്ങളായ അഫ്‌സല്‍ ഖാന്‍, ഹമീദ് പടുവടുക്കം, ലത്തീഫ് പെര്‍വ്വാട്, അബ്ബാസ് സന്തോഷ്‌നഗര്‍, ജുബ്ബി ചൂരി, കാസിം കാഞ്ഞങ്ങാട്, നൗസില്‍, ദില്‍ഷാദ് അക്രം തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments