മുത്തപ്പ ഭക്തിഗാന സി ഡി പ്രകാശനം ചെയ്തു


ഹരിപുരം:പുല്ലൂര്‍ ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ് രചനയും ആലാപനവും നടത്തിയ ഗാന നൈവേദ്യം എന്ന മുത്തപ്പ ഭക്തിഗാനസി ഡി യുടെ പ്രകാശനം പുല്ലൂര്‍ സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ എ കുഞ്ഞമ്പു മാസ്റ്റര്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാഘവന്‍ നായര്‍ ആല്‍ത്തറക്കാലിന് നല്‍കി നിര്‍വ്വഹിച്ചു.
വിനോദ് സാരംഗം സ്റ്റുഡിയോ ചെറുവത്തൂര്‍, രാജേഷ് മാസ്റ്റര്‍ എന്നിവര്‍ സംഗീത നിര്‍വ്വഹണം നടത്തി. കേളോത്ത് കാവിലമ്മ പ്രവാസിക്കൂട്ടം അംഗങ്ങളായ രഞ്ജിത്ത് ആല്‍ത്തറക്കാല്‍, അനൂപ് ഗീതാഞ്ജലി എന്നിവരുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഉത്സവഗാനങ്ങളുടെസി ഡി അമ്പലത്തിലേക്ക് സമര്‍പ്പിച്ചത്. ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര വാര്‍ഷിക ഉത്സവം ഫെബ്രുവരി 9 ന് തുടങ്ങി 11 ന് അവസാനിക്കും. ഭരണ സമിതി അംഗം പ്രകാശന്‍ കാനത്തില്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments