കോട്ടയ്ക്കല്‍: മൂന്ന് കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് അറസ്റ്റില്‍. വലിയ പറമ്പില്‍ മറിഞ്ഞ ഓട്ടോയില്‍ നിന്നാണ് മൂന്ന് കോടിയിലധികം കുഴല്‍പ്പണം പിടികൂടിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ബൈക്കിലും കാറിലുമെത്തിയ സംഘം കുഴല്‍പ്പണവുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ വണ്ടി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മറിഞ്ഞ ഓട്ടോയില്‍ നിന്ന് പണം കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ പോലീസിനെ വിളിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments