അനധികൃതമായി ഫ്‌ളക്‌സ് വെക്കുന്നത് ക്രിമിനല്‍ കുറ്റം; പോലീസ് സ്റ്റേഷനുകളില്‍ ഡിജിപിയുടെ സര്‍ക്കുലറെത്തി


കാഞ്ഞങ്ങാട് : വഴിയോരത്ത് അനധികൃത ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപി. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേയ്ക്കും ഡിജിപി സര്‍ക്കുലര്‍ അയച്ചു. ഫ്‌ളക്‌സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം, റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്ന ഫ്‌ളക്‌സുകളും ബോര്‍ഡുകളും മാറ്റാനുമാണ് നിര്‍ദേശം.
റോഡ് സുരക്ഷാ അതോറിറ്റി കമ്മിഷണറും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപിയും റോഡ് സുരക്ഷാ കമ്മിഷണറും സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

Post a Comment

0 Comments