നീതി നിഷേധത്തിനെതിരെ ജനകീയ കൂട്ടായ്മ


കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയില്‍പ്പെട്ടതും ഹോസ്ദുര്‍ഗ്, ബല്ല, കാഞ്ഞങ്ങാട് എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ടതുമായ കോട്ടച്ചേരി മുതല്‍ നീലേശ്വരം നഗരസഭാ അതിര്‍ത്തിയില്‍ പടന്നക്കാട് തോട്ടത്തിന് പടിഞ്ഞാറ് വശത്തുള്ളതും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പറമ്പായി നിലവില്‍ വീട് നിര്‍മ്മിച്ച് താമസിക്കുന്നതുമായ ഈ പ്രദേശങ്ങള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഡാറ്റാ ബാങ്കില്‍ അകപ്പെട്ടിരിക്കുകയാണ്.
നീതി നിഷേധത്തിനെതിരെ ഡാറ്റാബേങ്ക് സങ്കട കൂട്ടായ്മ ഹോസ്ദുര്‍ഗ്ഗ് സഹകരണ ബാങ്കില്‍ നടന്നു.
പരിപാടി എച്ച്.ആര്‍.പി. എം. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സംഘടനാ ചെയര്‍മാന്‍ എം.കുഞ്ഞമ്പാടി അധ്യക്ഷം വഹിച്ചു. എം.കുമാരന്‍, പാലാട്ട് ഇബ്രാഹിം, ബാനു എന്നിവര്‍ സംസാരിച്ചു.സി.മുഹമ്മദ് കുഞ്ഞി സ്വാഗതവും കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments