ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച്


മുള്ളേരിയ: വന്യമൃഗ ശല്യത്തിനെതിരെ കര്‍ഷകമോര്‍ച്ച ധര്‍ണ്ണ നടത്തും.
കാസര്‍കോട് ജില്ലയിലെ കര്‍ണ്ണാടക ഫോറസ്റ്റ് അതിര്‍ത്തിയില്‍പ്പെട്ട പല സ്ഥലങ്ങളിലും വര്‍ഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളും അവരു ടെ കാര്‍ഷിക വിളകളും വന്യമൃഗങ്ങളുടെ പ്രത്യേകിച്ച് കാട്ടാനകളുടെ രൂക്ഷമായ അക്രമങ്ങള്‍കൊണ്ട് വളരെ നാശനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജില്ലയില്‍ വന്യമൃഗങ്ങളുടെ അക്രമത്തില്‍ മനുഷ്യ ജീവന്‍ തന്നെ നഷ്ടപ്പെട്ടിട്ടും സര്‍ക്കാരോ, വനം വകുപ്പോ ഒരു നടപടിയും സ്ഥിരമായി നടപ്പിലാക്കാന്‍ തയ്യാറാവുന്നില്ല. അടുത്ത കാലത്തായി പനത്തടി പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും മുള്ളേരിയ, കൊട്ടം കുഴി, കര്‍മ്മം തൊടി തുടങ്ങിയ പ്രദേശങ്ങളില്‍ കര്‍ഷകരുടെ കൃഷികള്‍ വ്യാപക നാശനഷ്ടം വരുത്തി കാട്ടാനകള്‍ സരൈ്വവിഹാരം നടത്തുന്നു. ഇതിനെ അധികൃതര്‍ നിസംഗതയോടെയാണ് ഇതിനെ കാണുന്നത്. ഇത്തരം മനോഭാവത്തോടെ പെരുമാറുന്നതിനെതിരെയും, കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്ത്വം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ച കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 17 ന് രാവിലെ മുള്ളേരിയ കര്‍മ്മം തൊടിയിലെ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തുന്നു.ധര്‍ണ്ണ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും

Post a Comment

0 Comments