ബാനം വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി


പരപ്പ: ബാനം ശ്രീപൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം തുടങ്ങി.
ഇന്ന് വൈകുന്നേരം 6.30 ന് ദീപവും തിരിയും എഴുന്നള്ളത്ത്. 7 മണിക്ക് നടതുറക്കല്‍. 7.30 ന് ദീപാരാധന. 8 ന് തുടങ്ങല്‍. 9 ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം പുറപ്പാട്. 11 ന് ബാനം സൗഹൃദം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. പുലര്‍ച്ചെ 2 ന്അഗ്നിഭൈരവന്‍ തമ്പുരാന്‍ പുറപ്പാട്.
നാളെ രാവിലെ 11.30 ന് ചാമുണ്‌ഡേശ്വരിയുടെ പുറപ്പാട്. ഉച്ചയ്ക്ക് 12.30 ന് അന്നദാനം. 1 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. 1.30 ന് ഗുളികന്‍ തെയ്യം പുറപ്പാട്. 3 മണിക്ക് തുലാഭാരം. രാത്രി 7 ന് ദീപാരാധന, വിഷ്ണുമൂര്‍ത്തിയുടെ തോറ്റം പുറപ്പാട്. 10 ന് ഗാനമേള.
ഫെബ്രുവരി 21 ന് രാവിലെ 11.30 ന് ചാമുണ്‌ഡേശ്വരിയുടെ പുറപ്പാട്. ഉച്ചയ്ക്ക് 12.30 ന് അന്നദാനം. 1 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. 1.30 ന് ഗുളികന്‍ തെയ്യം പുറപ്പാട്, രാത്രി 7 ന് ദീപാരാധന, 9 ന് കോല്‍ക്കളി, 9.30 ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം പുറപ്പാട്. തുടര്‍ന്ന് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയില്‍ അനീഷ് കാരാട്ട് ആന്റ് ടീം അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോ. പുലര്‍ച്ചെ 2 ന് അഗ്നിഭൈരവന്‍ തമ്പുരാന്‍ പുറപ്പാട്.
22 ന് രാവിലെ 11.30 ന് ചാമുണ്‌ഡേശ്വരിയുടെ പുറപ്പാട്. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം. 1.30 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.
2 ന് ഗുളികന്‍ തെയ്യം പുറപ്പാട്. 4 മണിക്ക് തുലാഭാരം. വൈകുന്നേരം 6.30 ന് ഗോവിന്ദ നാമജപത്തോടുകൂടി സമാപനം.

Post a Comment

0 Comments