രാജപുരം: കണ്ണൂര്‍ സര്‍വ്വകലാശാല ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രാജപുരം സെന്റ് പയസ് ടെന്ത് കോളേജ് ജേതാക്കള്‍ (29 പോയിന്റ് ) മൂന്നാട് പീപ്പിള്‍സ് കോളേജ് ( 16 പോയിന്റ്) രണ്ടാം സ്ഥാനവും ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ:കോളേജ് എളേരിത്തട്ട് (9 പോയിന്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാജപുരം കോളേജിനു വേണ്ടി ജോയല്‍ തോമസ് ജിതിന് ജോസഫ് എന്നിവര്‍ ഗോള്‍ഡും ശിവപ്രസാദ്, , അജിത്ത് അശോകന്, അമല്‍ അബ്രഹാം, ജിനു ആന്റണി, മെല്വിന് തോമസ്, സോയല്‍ ജെയിംസ് എന്നിവര്‍ സില്‍വര്‍ മെഡലും മനീഷ് പ്രസാദ് ബ്രോണ്‍സ് മെഡലും കരസ്ഥമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് രാജപുരം കോളേജ് ബോക്സിംഗ് കിരീടം നേടുന്നത്. കണ്ണൂര്‍ യൂനിവേര്‍സിറ്റി മാങ്ങാട്ട് പറമ്പ് ക്യാമ്പസില്‍ നടന്ന മത്സരത്തിലെ ജേതാക്കള്‍ക്ക് സിണ്ടിക്കറ്റംഗം ഡോ: വി.എ.വില്സണ്ട്രോഫികള് നല്കി.
0 Comments