നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ത്വരിത വികസനം നടപ്പിലാക്കണം


നീലേശ്വരം: നീലേശ്വരം ബസ്സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ റോഡ് മേല്‍പ്പാലത്തിന് അടിയിലൂടെ ഇടുങ്ങിയ വഴിയിലൂടെയാണ് കടന്ന് പോകുന്നത്.
ഇതു വഴിയുളള ട്രെയിന്‍ യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ എത്തിപ്പെടാന്‍ വളരെയധികം ബുദ്ധിമുട്ടേണ്ടിവരുന്നതായാണ് അനുഭവം. ആയതിനാല്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് ദേശീയ പാതയില്‍ നിന്നും കരുവാച്ചേരി, കൈവേലിക്കല്‍ വഴി റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് റെയില്‍വേ സ്റ്റേഷന്‍ റോഡാക്കി വികസിപ്പിക്കണമെന്നും ടിക്കറ്റ് കൗണ്ടറിന്റെയും, റിസര്‍വേഷന്‍ കൗണ്ടറിന്റെയും ശോചനീയാവസ്ഥ പരിഹരിച്ച് സൗകര്യപ്രദമായ ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി.വി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ പള്ളിക്കര, കെ.വി.ചന്ദ്രന്‍, ശ്രീധരന്‍പുല്ലൂര്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments