വിഷ രഹിത പച്ചക്കറികളുമായി മഡിയന്‍ അങ്കണ്‍വാടി


അജാനൂര്‍: അജാനൂര്‍ പഞ്ചായത്തിലെ മഡിയന്‍ നാലാം വാര്‍ഡില്‍ 39 -ാം നമ്പര്‍ അങ്കണ്‍വാടിയില്‍ കുരുന്നുകള്‍ക്ക് വിഷ രഹിത പച്ചക്കറി ഒരുക്കി.
30 പ്രീ സ്‌കൂള്‍ കുട്ടികളുള്ള മഡിയന്‍ അങ്കണ്‍വാടിയിലെ ഹെല്‍പ്പര്‍ സരോജിനി, ലളിത ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാബേജ്, മത്തന്‍, വെണ്ടക്ക, ചേന, നരമ്പന്‍, അമരക്ക, പപ്പായ, ചീര, വഴുതിനിങ്ങ, കോളിഫ്‌ളവര്‍, പയര്‍, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. 2017-18 വര്‍ഷത്തെ അജാനൂര്‍ പഞ്ചായത്തിലെ മികച്ച ശുചിത്വ മിഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

Post a Comment

0 Comments