മന്ത് രോഗത്തെകുറിച്ച് ദേശീയ സെമിനാര്‍


കാസര്‍കോട്: കാസര്‍കോട് ഉളിയത്തട്ക്കയിലെ ത്വക്ക് രോഗ ചികിത്സാ സ്ഥാപനമായ ഐ.എ.ഡി ലണ്ടനിലെ ഡൗലിംഗ് ക്ലബ്ബിന്റെയും, കേരള ഗവണ്‍മെന്റ് സെന്റര്‍ ഫോര്‍ ഇന്റര്‍ഗ്രേറ്റഡ് മെഡിസിന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്തിന്റെയും സഹകരണത്തോടെ ഫെബ്രുവരി 18 മുതല്‍ 20 വരെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കു ന്നു.
മൂന്ന് ദിവസത്തെ സെമിനാറില്‍ ദേശീയ അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കും. ഇംഗ്ലണ്ടിലെ ത്വക്ക് രോഗ വിദഗ്ധരുടെ കൂട്ടായ്മയായ 'ഡൗലിംഗ് ക്ലബ്ബി'ന്റെ അദ്ധ്യക്ഷനും ലണ്ടന്‍ ബാര്‍ട്ട്‌സ് ഹെല്‍ത്ത് എന്‍.എച്ച്.എസ്. ട്രസ്റ്റ് ഹോസ്പിറ്റലിലെ ത്വക്ക് രോഗ വിഭാഗത്തിലെ മേധാവിയുമായ ഡോ. ആന്റണി ബേവ്‌ലിയും കൂടാതെ 45 ത്വക്ക് രോഗ വിദഗ്ധരുടെ സംഘവും, വെസ്റ്റ് ബര്‍മിങ്ങ്ഹാം ഹോസ്പിറ്റലിലെ ഡോണാ തോംസണ്‍, ഡോ. ജോനാത്തന്‍ കെന്റ്‌ലി, ഡോ. മാര്‍ക്ക് ഗുഡ് ഫീല്‍ഡ്, ഡോ. ഫറസ് അലി, ബാംഗ്ലൂരിലെ നിമ്ഹാന്‍സിലെ യോഗ വിഭാഗത്തിലെ ഡോ. ഹേമന്ത് ഭാര്‍ഗവ്, ബില്‍ ആന്റ് മിലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്ത്യയിലെ രോഗ നിര്‍മ്മാര്‍ജന വിഭാഗം മേധാവി ഡോ. ഭൂപേന്ദ്ര ത്രിപാഠി, ഇംഗ്ലണ്ടിലെ പ്രമുഖ ചര്‍മ്മരോഗ വിദ്ഗ്ധനും ഐ.എ.ഡി.യുടെ മാര്‍ഗ്ഗദര്‍ശിയുമായ ഡോ. ടെറന്‍സ് ജെ റയാന്‍, പ്രൊഫ. വാഗന്‍ കിലി, ഗുജറാത്ത് ആയ്യുര്‍വേദ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ പ്രൊഫ. അനൂപ് തക്കര്‍, ഭാരത ഗവണ്‍മെന്റ് ആയൂഷിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സെമിനാറില്‍ തങ്ങളുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഫെബ്രുവരി 18 ന് വൈകുന്നേരം 4.30ന് കാസര്‍കോട് ഐ.എ.ഡി.യില്‍ നടക്കുന്ന 10-ാം ദേശീയ സെമിനാറിന്റെ ഉദ്ഘാടന പരിപാടിയില്‍ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് മുഖ്യാതിഥിയായിരിക്കും. ഇംഗ്ലണ്ടിലെ ചര്‍മ്മ രോഗ വിദഗ്ധന്‍ ടെറന്‍സ് ജെ റയന്റെ ആത്മകഥയായ ''മെഡിസിന്‍ ആന്റ് ബോഡി ഇമേജ്'' - റിസോര്‍സ് പ്ലാനിംഗ് ഫോര്‍ പുവര്‍ - എ മെമ്മറി ബൈ ടെറന്‍സ് റയാന്‍ എന്ന പുസ്തകം ഡോ. ഭൂപേന്ദ്രത്രിപാഠി റയാന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യും.
മന്ത് രോഗചികിത്സയുടെ ചെലവ് താങ്ങുവാന്‍ പറ്റാത്ത, അര്‍ഹതപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി എസ്. ജനാര്‍ദ്ദന്‍ എന്റോവ്‌മെന്റ് ഫണ്ട് എന്ന ചികിത്സാ സഹായ ഫണ്ടിന്റെ ഉദ്ഘാടനം ഡല്‍ഹിയിലെ സിസ്റ്റോപിക് ലബോറട്ടറിയുടെ മേധാവി പി.കെ. ദത്ത നിര്‍വ്വഹിക്കും. കന്നഡ ഭാഷയിലെ പ്രഗത്ഭ എഴുത്തുക്കാരനും ഇന്റല്‍ കോര്‍പ്പറേഷനിലെ മുന്‍ കമ്യൂനികേഷന്‌സ് ഉദ്യോഗസ്ഥനുംമായ എസ്.ആര്‍. വിജയശങ്കര്‍ ആമുഖ പ്രസംഗം നടത്തും. ബെളഗാവി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെഡിഷണല്‍ മെഡിസിനിലെ സയന്റിസ്റ്റ് ഡോ. എസ്.എല്‍. ഹോട്ടി, ബാംഗ്ലൂര്‍ ടി.ബി. പ്രോഗ്രാം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഡയരക്ടര്‍ ഡോ. കെ.എച്ച്. പ്രകാശ്, ഡൗലിംഗ് ക്ലബ് പ്രസിഡന്റ് പ്രൊഫ. ആന്റണി ബെവിലി, കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിനേഷ് കുമാര്‍ എ.പി. തുടങ്ങിയവര്‍ പങ്കെടുക്കും.
ഐ.എ.ഡി. ഡയരക്ടര്‍ ഡോ. എസ്.ആര്‍.നരഹരി അധ്യക്ഷത വഹിക്കും.

Post a Comment

0 Comments