കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്(കെ.എസ്.എസ്.പി.യു.) വാര്‍ഷീക സമ്മേളനം കാരാട്ട് വയല്‍ പെന്ഷന് ഭവനില്‍ നടന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് എം.മീനാക്ഷി അദ്ധ്യക്ഷം വഹിച്ചു. കെ.എസ്.എസ്.പി. യു.ജില്ല പ്രസിഡണ്ട് പി.കെ. മാധവന് നായര്‍ സംഘടന റിപ്പോര്‍ട്ടും, യൂണിറ്റ് സെക്രട്ടറി കെ.ചന്ദ്രശേഖരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും,ട്രഷറര്‍ പി. ടി. സുബ്രഹ്മണ്യന് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി കൃഷ്ണന് കുട്ടമത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.വി.ബാലകൃഷ്ണന്, കെ.പി.ശാന്തകുമാരി, പി.കരുണാകരന് നായര്‍, ബ്ലോക്ക് സെക്രട്ടറി എസ്.ഗോപാലകൃഷ്ണന്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് ജോയന്റ് സെക്രട്ടറിമാരായ കെ.വി.രവീന്ദ്രന് സ്വാഗതവും, വി.കുഞ്ഞമ്പു നന്ദിയും പറഞ്ഞു. പൗരത്വ ബില്‍ പിന്‍വലിക്കുക, 2019 ജനുവരി 7 മുതല്‍ അര്‍ഹമായ പെന്ഷന് പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, കുടിശ്ശികയായ രണ്ട് ഗഡു ക്ഷേമാശ്വസം ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍കാര്‍ക്കുള്ള ഇന്‍ഷൂറന്‍സ് സ്കീം സംഘടനയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ നടപ്പിലാക്കുക, നിര്‍ദ്ദിഷ്ട കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി എം.മീനാക്ഷി(പ്രസിഡണ്ട്), പനത്തടി നാരായണന്, ടി.കെ.സുധാകരന്(വൈസ് പ്രസിഡണ്ട്മാര്‍), കെ.ചന്ദ്രശേഖരന്(സെക്രട്ടറി), കെ.രവീന്ദ്രന്, വി.കുഞ്ഞമ്പു, ടി.ആര്. അമ്മു(ജോയിന്റ് സെക്രട്ടറിമാര്‍) പി.ടി.സുബ്രഹ്മണ്യന്(ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
0 Comments