മത്സ്യത്തൊഴിലാളി ക്ഷേമസഹകരണസംഘം കോഡിനേഷന്‍ കമ്മറ്റി ധര്‍ണ്ണ നടത്തി


കാസര്‍കോട്: മത്സ്യതൊഴിലാളി സഹകരണ സംഘം സെക്രട്ടറിക്ക് സംഘങ്ങളെ സഹായിക്കുന്നതിന് ഗവണ്‍മെന്റ് കൊണ്ടുവന്ന പദ്ധതി അവശത അനുഭവിക്കുന്ന മുഴുവന്‍ സംഘങ്ങള്‍ക്ക് നടപ്പില്‍ വരുത്തണമെന്നും ഈ ആനുകൂല്യം നല്‍കുന്ന അവസരം തിരിച്ചടവ് മാനദണ്ഡം വെക്കാതെ മുഴുവന്‍ സ്ഥലം സെക്രട്ടറിമാര്‍ക്കും ശമ്പളം നല്‍കണമെന്നും സംഘങ്ങള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ ഷെയര്‍ ക്യാപിറ്റല്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം മത്സ്യതൊഴിലാളി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.
കോഡിനേഷന്‍ ചെയര്‍മാന്‍ ആര്‍.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. എസ്. സോമന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.കെ. ബാബു. കെ. മനോഹരന്‍, ജി.നാരായണന്‍, മുട്ടത്ത് രാഘവന്‍, ബാലകൃഷ്ണന്‍ കടം കോട്, വി.പ്രദീപന്‍, എച്ച്. ബാലന്‍, കെ.രവീന്ദ്രന്‍. വി.വി. കുഞ്ഞികൃഷ്ണന്‍ പി.പി.ഭരതന്‍, കെ.ശോഭ, ആനന്ദവല്ലി, എം. ബിന്ദു, എ. കെ. ബിന്ദു, മൂത്തല്‍ കണ്ണന്‍, കെ.സുജാത,കെ.വാണിശ്രീ, ആര്‍.രഞ്ജിഷ, മഞ്ജുഷ, എ.കെ.രാജന്‍, ടി.ആര്‍. നന്ദു, ബി.കെ.ഉമാവതി, എ.ഹമീദ്, ജ്യോതി പൂര്‍ണ്ണിമ, എം. എ. സെയിന എന്നിവര്‍ സംസാരിച്ചു.
ടി.വി. മനോഹരന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments