ടി.വി ഭരതന്‍ അനുസ്മരണം നടത്തി


കാഞ്ഞങ്ങാട്: കേരളത്തിലെ ആധാരം എഴുത്തുകാരുടെ സംഘടനയായ ആധാരമെഴുത്ത് അസോസിയേഷന്‍ സ്ഥാപക നേതാവായിരുന്ന ടിവി ഭരതന്‍ ഇരുപത്തിയാറാം അനുസ്മരണ സമ്മേളനവും അസോസിയേഷന്റെ മുതിര്‍ന്ന നേതാവ് ആധാരം എഴുത്തുകാരുടെ കുലപതിയും ആയിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച ശങ്കരന്‍ നമ്പൂതിരിയുടെ അനുസ്മരണ യോഗവും അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു.
സി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ അധ്യക്ഷത വഹിച്ചു.
അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുനില്‍കുമാര്‍ കോട്ടറയെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി പി ആര്‍ കുഞ്ഞിരാമന്‍, ട്രഷറര്‍ പി പി കുഞ്ഞികൃഷ്ണന്‍ നായര്‍, കെ വി കുഞ്ഞമ്പു പൊതുവാള്‍, കെ ജനാര്‍ദ്ദനന്‍, എം ഗോപാലന്‍, വി വിനോദ്, കെ ബേബി ലത, കെ നാരായണി, എം സുകുമാരന്‍, ബാലചന്ദ്രന്‍ നായര്‍, പി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments