പോക്‌സോ കേസില്‍ പ്രതിയായ വൃദ്ധന്‍ തീവണ്ടിക്കുമുമ്പില്‍ ചാടിമരിച്ചു


ചിത്താരി: പോക്‌സോ കേസില്‍ പ്രതിയാക്കപ്പെട്ട കുടുംബനാഥനായ വൃദ്ധനെ തീവണ്ടിക്ക് മുമ്പില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി.
മത്സ്യതൊഴിലാളി കൊളവയലിലെ കേശവനെയാണ്(68) ഇന്ന് രാവിലെ ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് പടിഞ്ഞാര്‍ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ തീവണ്ടിക്ക് മുമ്പില്‍ചാടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് കേശവനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ മുന്‍വൈരാഗ്യം മൂലം തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് കേശവന്‍ സുഹൃത്തുക്കളോട് പറഞ്ഞത്.
കേശവനെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതിനാല്‍ ഇയാളെ തേടി കഴിഞ്ഞദിവസം പോലീസ് കൊളവയലില്‍ ചെന്നിരുന്നുവത്രെ.
ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് ചെയ്തശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ദേവകിയാണ് ഭാര്യ. മക്കള്‍: ജയന്‍, ബീന.

Post a Comment

0 Comments