പുതിയകോട്ട മഖാം ഉറൂസ് നാളെ തുടങ്ങും


കാഞ്ഞങ്ങാട്: പുതിയകോട്ട മഖാം ഉറൂസ് നാളെ മുതല്‍ 11 വരെ നടക്കും. നാളെ രാത്രി 8 ന് പള്ളി ഖത്തീബ് ഒ.പി.അബ്ദുല്ല സഖാഫി പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ബുര്‍ദ ദുആ മജ്‌ലിസിന് സൈനുല്‍ ആബിദിന്‍ ബാഫഖി തങ്ങള്‍ മലേഷ്യ നേതൃത്വം നല്‍കും.
7 ന് ഉച്ചയ്ക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലകുഞ്ഞിഹാജി പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന മഖാം സിയാറത്തിന് അഹമ്മദ് ശിഹാബ് തങ്ങള്‍ മാണിക്കോത്ത് നേത്വത്വം നല്‍കും. മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. മുനീര്‍ഹുദവി വിളയില്‍ പ്രഭാഷണം നടത്തും. 8 ന് ഹാഫിസ് ജുനൈദ് ജൗഹരി അല്‍ അസ്ഹരി കൊല്ലം പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദുആ മജ്‌ലിസിന് അസയിദ് സഫിയുല്ലാഹി ജമലു ലൈലി ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കു.
9 ന് 8 ന് ഇബ്രാഹിം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തും. ദുആ മജ്‌ലിസിന് സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. 10 ന് നടക്കുന്ന സമാപന സമ്മേളനം മുനവറലി ശിഹ്ബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ.ബി.എമുഹ്‌സിന്‍ പ്രഭാഷണം നടത്തും. ദിക്‌റ് പ്രാര്‍ഥനാ മജ്‌ലിസിന് ശിഹാബുദ്ദീന്‍ അല്‍ അഹദല്‍ മൂത്തന്നൂര്‍ തങ്ങള്‍ നേതൃത്വം നല്‍കും.
11 ന് മൗലിദ് പാരായണം തുടര്‍ന്ന് അസ്‌കര്‍ നിസ്‌കാരത്തിനുശേഷം അന്നദാനം നടക്കുമെന്ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എല്‍.അബ്ദുല്ല കുഞ്ഞി, കണ്‍വീനര്‍ സത്താര്‍ ആവിക്കര, ട്രഷറര്‍ നൗഷാദ് അഹമ്മദ്, വര്‍ക്കിങ് ചെയര്‍മാന്‍ ഇബ്രാഹിം പാലാട്ട്, കണ്‍വീനര്‍ എച്ച്.ഇ.സലാം, ഷാജി കുശാല്‍ നഗര്‍ എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments