നായന്മാര്മൂല: രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീംങ്ങള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യാരാജ്യത്ത് ജീവിക്കാന്‍ പറ്റാത്തവിധം നിയമം കയ്യിലെടുത്ത് തലസ്ഥാനനഗരം തീവെപ്പും കൊള്ളയും നടമാടിക്കൊണ്ടിരിക്കുമ്പോള്‍ 'സൗഹൃദം സാധ്യമാണ്' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലീം ജമാഅത്ത് ചെങ്കള സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ കോണ്‍ഫറന്‍സ് ഇന്ന് വൈകുന്നേരം 5 മണിക്ക് നായന്മാര്മൂലയില് നടക്കും.
വഹാബ് സഖാഫി മമ്പാട് പ്രസംഗിക്കും. സമ്മേളന വിശദീകരണ യോഗം സ്വാഗതസംഘം ചെയര്മാന് സയ്യിദ് യു.പി.എസ്.ജലാലുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബാരിക്കാട് അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. നാഷണല്‍ അബ്ദുല്ല, നാസര്‍ മളിയില്‍, സൈനുദ്ദീന്‍ പാണലം, ഖാദര്‍ പാണലം, കോളിക്കടവ് അബ്ദുല്‍ ഖാദര്‍, അഹ്മദ് കൊല്ലമ്പാടി, അബ്ദുല്ല ചെര്‍ക്കള, മുനീര്‍ എര്‍മാളം എന്നിവര്‍ പ്രസംഗിച്ചു. സി.എച്ച്. ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു.
0 Comments