കാസര്‍കോട്: തീവണ്ടി യാത്രയ്ക്കിടെ സഹകരണ ബാങ്ക് ജീവനക്കാരന്റെ മൊബൈല്‍ ഫോണുകളും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് കവര്‍ന്നു. മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് എടനീര്‍ എതിര്‍തോട്ടെ എ. ബാബുവിന്റെ ബാഗാണ് കവര്‍ന്നത്. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസിലാണ് കവര്‍ച്ച നടന്നത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ തൃശൂരിനും കോഴിക്കോടിനും ഇടയിലാണ് ബാഗ് നഷ്ടമായത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.സി.ഇ.എഫ് നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് വരികയായിരുന്നു. രണ്ടു മൊബൈല്‍ ഫോണുകളും പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും വസ്ത്രങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. കാസര്‍കോട് റെയില്‍വെ പോലീസില്‍ പരാതി നല്കി.
0 Comments