കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ ഉള്‍നാടുകളിലൂടെ കടന്നുപോകുന്ന ചെമ്മട്ടംവയല്‍-കാലിച്ചാനടുക്കം റോഡിന്റെ നവീകരണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. കാഞ്ഞിരംപൊയില്‍ പച്ചക്കുണ്ട് മുതല്‍ കാലിച്ചാനടുക്കം വരെയുള്ള 10.700 കിലോമീറ്റര്‍ ഭാഗം വീതികൂട്ടി നവീകരിക്കാനും മെക്കാഡം ടാറിടാനുമായി 15.80 കോടി രൂപയാണ് അനുവദിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് രണ്ടാംഘട്ട നവീകരണപ്രവര്ത്തിക്കുള്ള തുക സര്‍ക്കാര്‍ വേഗത്തില്‍ അനുവദിച്ച് ഉത്തരവായത്.
ചെമ്മട്ടംവയല്‍ മുതല്‍ പച്ചക്കുണ്ട് വരെയുള്ള എട്ട് കിലോമീറ്റര്‍ ഭാഗത്തെ നവീകരണം ഒന്‍പത് കോടി രൂപ ചെലവില്‍ പുരോഗമിക്കുകയാണ്. ഇതടക്കം 24.80 കോടി രൂപയാണ് സര്‍ക്കാര്‍ ഈ റോഡിനായി അനുവദിച്ചത്. ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്ക്, സംരക്ഷണഭിത്തി, ഓവുചാലുകള്‍ എന്നിവയടക്കം 5.5 മീറ്റര്‍ വീതിയിലായിരിക്കും റോഡ് നിര്‍മ്മിക്കുക.
0 Comments