മടിക്കൈ: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വയോജന പെന്‍ഷനില്‍ 1300 രൂപ നേരിയ വര്‍ദ്ധനവ് അനുവദിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാക്കമ്മറ്റിയോഗം അഭിനന്ദിച്ചു.
വയോജനങ്ങള്‍ക്കായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പതിമൂന്നോളം പദ്ധതികള്‍ മുഴുവന്‍ വയോജനങ്ങള്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം കേന്ദ്രസര്‍ക്കാര്‍ ഒരു പൈസയുടെ വര്‍ദ്ധനപോലും ബജറ്റില്‍ അംഗീകരിച്ചിട്ടില്ലെന്നും ഇത് അടിയന്തിരമായും പുന:പരിശോധിക്കണമെന്നും യോഗം അഭ്യര്ത്ഥ്യച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വയോജന ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് വയോജനങ്ങള്‍ക്കാവശ്യമായ വിശ്രമ കേന്ദ്രങ്ങള്‍ മാനസികോല്ലാസ പരിപാടികള്‍ ആരോഗ്യ സുരക്ഷ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു നടപ്പാക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് മാസം സംഘടനയുടെ മെമ്പര്‍ഷിപ്പും മാസികാവാരാചരണവും നടപ്പിലാക്കാനും മുഴുവന്‍ യൂനിറ്റുകളും വിളിച്ചുചേര്‍ക്കുവാനും തീരുമാനമെടുത്തു.
മാര്‍ച്ച് 18 ന് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഏകദിനശില്പ്പശാലയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് കുത്തൂര്‍ കണ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.നാരായണന് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
0 Comments