കുപ്രസിദ്ധ മോഷ്ടാവ് ചെര്‍ക്കള ഷെയ്ഖ് പിടിയില്‍


കാഞ്ഞങ്ങാട്: നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ചെര്‍ക്കള ഏര്യപ്പാടിയിലെ അബ്ദുള്‍ ഖാദര്‍ എന്ന ഷെയ്ഖിനെ(69) തളിപ്പറമ്പ് സിഐ എന്‍.കെ.സത്യനാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.
1999, 2000 കാലയളവില്‍ തളിപ്പറമ്പില്‍ നടന്ന ആറോളം കവര്‍ച്ചാകേസിലെ പ്രതിയായ അബ്ദുള്‍ഖാദര്‍ കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ പിടികൂടാനായി തളിപ്പറമ്പ് പോലീസ് വര്‍ഷങ്ങളായി നീക്കം നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി.ഐ സത്യനാഥും സംഘവും കാസര്‍കോട്ടെ ഒളിത്താവളത്തില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ഷെയ്ഖിനെതിരെ നിരവധി കേസുകളുണ്ടെന്നാണ് സൂചന.
പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.പി.ഷൈന്‍, എ.എസ്.ഐ എ.ജി.അബ്ദുള്‍റൗഫ്, സിപിഒ മാരായ സ്‌നേഹേഷ്, ബിനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments