സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങി


നീലേശ്വരം : നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ കൂട്ടത്തിലറ വിഷ്ണുമൂര്‍ത്തി ക്ഷേത്രം നവീകരണ പുന: പ്രതിഷ്ഠാ ബ്രഹ്മകലശോല്‍സവത്തോടനുബന്ധിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി.
മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.സി.മാനവര്‍മ രാജ അധ്യക്ഷത വഹിച്ചു. ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ എറുവാട്ട് മോഹനന്‍, നായര്‍ സര്‍വീസ് സൊസൈറ്റി നായകസഭ അംഗം പി.യു.ഉണ്ണിക്കൃഷ്ണന്‍ നായര്‍, കരിമ്പില്‍ കൃഷ്ണന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.നാരായണന്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.വി.നാരായണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.എം.രാജു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments