പയ്യന്നൂര്‍: മലേഷ്യയില്‍ നിന്നുമെത്തി ചികിത്സയിലായിരുന്ന യുവാവിന്റെ മരണകാരണം കൊറോണ ബാധിച്ചല്ലെന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാമത്തെ പരിശോധനയിലും സ്ഥിരീകരിച്ചു.
പയ്യന്നൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപത്തെ രാഘവന്-സൗമിനി ദമ്പതികളുടെ മകന് ജയ്നേഷ്(36) ആണ് ഇന്ന് പുലര്‍ച്ചെ 12 മണിയോടെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. മലേഷ്യയില്‍ നിന്നുമെത്തിയ ജയ്നേഷ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇയാളെ ഉടന്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശത്തിന് ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. രണ്ടുവര്‍ഷമായി ജയ്നേഷ് മലേഷ്യയില്‍ ജോലിചെയ്തുവരുന്ന ജയ്നേഷ് മികച്ച കബഡി താരം കൂടിയാണ്. സഹോദരങ്ങള്‍: മുന്‍ സംസ്ഥാന കബഡി ക്യാപ്റ്റനും ഇപ്പോള്‍ സംസ്ഥാന സിവില്‍ സര്‍വ്വീസ് കബഡി ടീമിന്റെ ക്യാപ്റ്റനുമായ ഒ.കെ.രാജേഷ്, സീമ. അവിവാഹിതനാണ് ജയ്നേഷ്.
0 Comments