ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഓവുചാല്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു.
പുഴുക്കളും കൊതുകുകളും ദുര്‍ഗന്ധം കാരണം ബസ്റ്റാന്റില്‍ പോലും ആര്‍ക്കും നില്ക്കാന് കഴിയാത്ത അവസ്ഥയാണ്. പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ആരോഗ്യവകുപ്പും പഞ്ചായത്തും മൈക്ക് കെട്ടി പ്രചരണം നടത്തുമ്പോഴും മൂക്കിന് തുമ്പിലെ ഈ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിക്കുകയാണ്. പഞ്ചായത്തിലും ആരോഗ്യവകുപ്പിലും നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയെടുക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം തള്ളുന്നതെന്നാണ് ഇതിനു സമീപത്തെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികള്‍ പറയുന്നത്. ഹെല്‍ത്ത് ജീവനക്കാരെ വിവരം അറിയിച്ചെങ്കിലും അവരും വന്നു നോക്കുകപോലും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. കടകളില്‍ കയറി പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും മറ്റും പിടിക്കാന്‍ കാണിക്കുന്നതിന്റെ നൂറിലൊരു അംശം ഉത്സാഹം ഈ കാര്യത്തില്‍ കാണിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
0 Comments