പാരാ ലീഗല്‍ വളണ്ടിയര്‍മാരുടെ ത്രിദിന പരിശീലനം തുടങ്ങി


കാസര്‍കോട്: ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ക്കായി നടത്തുന്ന ത്രിദിന പരിശീലനത്തിന് കളക്ടേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കമായി. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജുമായ ഡി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സൗജന്യ നിയമ സേവനം സമൂഹത്തിലെ ഓരോ തുറയിലുമുള്ളവരിലേക്കെത്തിക്കുകയെന്നതാണ് പാരാ ലീഗല്‍ വളണ്ടിയര്‍മാരുടെ പ്രഥമദൗത്യമെന്നും നിയമ വ്യവസ്ഥയുടെ ഭാഗമായ വക്കീലന്‍മാര്‍ക്കൊപ്പം നിന്നുകൊണ്ട് അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് വളണ്ടിയര്‍മാര്‍ക്കെന്നും ജില്ലാ ജഡ്ജ് പറഞ്ഞു. സെഷന്‍സ് ജഡ്ജ് ടി.കെ നിര്‍മ്മല അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടര്‍ സജി എഫ്.മെന്‍ഡിസ്, കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments