നീലേശ്വരം: നീലേശ്വരം ജേസിസിന്റെ കീഴിലുള്ള എജ്യുക്കേഷന്‍ ട്രസ്റ്റില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. ഇത് ചോദ്യം ചെയ്തവരെ ഇല്ലാത്തകാരണമുണ്ടാക്കി സസ്പെന്റ് ചെയ്തതായി ആരോപണം.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജേസിസിന്റെ കീഴില്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന് പണംകണ്ടെത്താനായി ദേശീയ പ്രസിഡണ്ടായിരുന്ന അഡ്വ.എ.വി. വാമനകുമാറും നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജനും ഭാരവാഹികളായി നീലേശ്വരം മഹോത്സവം സംഘടിപ്പിച്ചിരുന്നു. അന്ന് ലഭിച്ച ലാഭംകൊണ്ടാണ് ജേസി എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഡോ.സി.വി.വിനോദ് പ്രസിഡണ്ടും ഗിരി ടി മാത്യു സെക്രട്ടറിയുമായിരുന്നു. പിന്നീട് ജേസിസ് നഴ്സറി സ്കൂളിനെ എല്‍.പി സ്കൂളാക്കി ഉയര്‍ത്തി. ഇതിന്റെ നടത്തിപ്പിനായി ട്രസ്റ്റ് ഭാരാവാഹികളില്‍ നിന്നും കാല്‍ലക്ഷം മുതല്‍ ഒരുലക്ഷം രൂപവരെ സംഭാവന വാങ്ങിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാങ്ങിച്ച പണത്തിന്റെ കണക്കുകള്‍ ബോധിപ്പിക്കുകയോ പണം നല്‍കിയതിന് റസീറ്റ് നല്‍കുകയോ ചെയ്തിട്ടില്ല. വര്‍ഷങ്ങളായി ട്രസ്റ്റിന്റെ യോഗവും വിളിക്കുന്നില്ല. ഇതേതുടര്‍ന്ന് ഗിരി ടി മാത്യു സെക്രട്ടറി സ്ഥാനം രാജിവെച്ചു. ട്രസ്റ്റിന്റെ കണക്കുകള്‍ ബോധിപ്പിക്കാത്തതിനെതിരെ ജേസി യോഗങ്ങളില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ ഉയരുകയും കണക്കുകള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും ഭാരവാഹികള്‍ ഇതിന് തയ്യാറായില്ലെന്ന് മാത്രമല്ല ഇത് ചോദ്യം ചെയ്ത മുന്‍ സെക്രട്ടറി രജീഷ് കൃഷ്ണന്, പപ്പായ അനില്‍, വിനോദ് ആറ്റിപ്പില്‍, ഭവിന്‍രാജ് വാഴുന്നോറടി, മോഹനന് മാസ്റ്റര്‍ എന്നിവരെ ജേസി അംഗത്വത്തില്‍ നിന്നും സസ്പെന്റും ചെയ്തു.
ഒടുവില്‍ കഴിഞ്ഞ ആഴ്ച ജനറല്‍ബോഡിയോഗം വിളിച്ചുചേര്‍ത്തുവെങ്കിലും വിരലില്‍ എണ്ണാവുന്നവര്മാത്രമാണ് ജനറല്‍ബോഡിയോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ഈ കണക്കുകള്‍ കൃത്യമല്ലെന്നാണ് അംഗങ്ങള്‍ പറയുന്നത്. സാധാരണ യോഗം നടന്നാല്‍ തീരുമാനങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പില്‍ അറിയിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ജനറല്‍ബോഡിയുടെ തീരുമാനങ്ങളോ പുതിയ ഭാരവാഹികളുടെ പേര് വിവരങ്ങളോ വരവ് ചെലവ് കണക്കുകളോ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇടുകയോ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ജേസി അംഗങ്ങള്‍ പറയുന്നു. പുതിയ ബൈലോ പ്രകാരം നടത്തേണ്ട ജനറല്‍ബോഡി യോഗം പഴയ ബൈലോ പ്രകാരമാണ് നടത്തിയതെന്നാണ് അംഗങ്ങള്‍ ആരോപിക്കുന്നത്. അതേസമയം ജേസി നടത്തിയ ചിട്ടിയില്‍ തന്നെ പലര്‍ക്കും പണം കെട്ടിക്കൊടുക്കാനുമുണ്ടത്രെ. ഇതിനിടയില്‍ കുറിയിനത്തില് ബാങ്കില്‍ നിക്ഷേപിക്കാനായി പിഗ്മികളക്ടര്ക്ക് നല്കിയ രണ്ടരലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
പിഗ്മി കളക്ടര്‍ ഒരുവര്‍ഷം മുമ്പ് ആത്മഹത്യചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈവാദം ശരിയല്ലെന്നും അംഗങ്ങള്‍ പറയുന്നു. രണ്ടരലക്ഷത്തോളം രൂപ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ല എന്നകാര്യം ഭാരവാഹികള്‍ എന്തുകൊണ്ട് ഇത്രയുംകാലം അറിഞ്ഞില്ല എന്നും ഇവര്‍ ചോദിക്കുന്നു.
0 Comments