കൊയാടം വീട് തറവാട് കളിയാട്ടം


ചെമ്മട്ടംവയല്‍: നെല്ലിക്കാട്ട് കൊയാടം വീട് തറവാട് ശ്രീ പൂക്കളത്ത് ചാമുണ്ഡശ്വരി ക്ഷേത്ര കളിയാട്ടം ഫെബ്രുവരി 9,10 തീയ്യതികളില്‍ നടക്കും.
നാളെ രാത്രി തെയ്യം കൂടല്‍, തുടര്‍ന്ന് വെളളാട്ടം, വിഷ്ണുമൂര്‍ത്തി ചാമുണ്ഡിയും തെയ്യങ്ങളുടെ കുളിച്ചുതോറ്റം, തുടര്‍ന്ന് വീരന്‍ തെയ്യം കുട്ടിച്ചാത്തന്‍ തെയ്യങ്ങളും ഉണ്ടാവും.
10 ന് രാവിലെ 10 മണിക്ക് കണ്ണിക്കരിമുഖന്‍ ഈശ്വരന്‍, ഉച്ചക്ക് 12 മണിക്ക് വിഷ്ണുമൂര്‍ത്തി, 1 മണിക്ക് അന്നദാനം, 2 മണിക്ക് പാടാര്‍ക്കുളങ്ങര ഭഗവതി, 4 മണിക്ക് പൂക്കളത്ത്ചാമുണ്ഡിയും തെയ്യങ്ങളുംനെല്ലിക്കാട്ട് വയനാട്ട് കുലവന്‍ ദൈവസ്ഥാനത്ത് നിന്നുളള വെളിച്ചപ്പാടന്‍ വരവും രാത്രി പൊട്ടന്‍ ദൈവത്തോട് കൂടി കളിയാട്ടം സമാപിക്കും.

Post a Comment

0 Comments