ഭാര്യാപിതാവിന് ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍


ചിറ്റാരിക്കാല്‍: വിവാഹമോചനക്കേസ് നല്‍കിയതിന് ഭാര്യാപിതാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചിറ്റാരിക്കാല്‍ കടുമേനിയിലെ ജെയ്‌സ് തോമസിനെയാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജോസഫ് തോട്ടുമണ്ണിലിന്റെ പരാതിയിലാണ് കേസെടുത്തത്. ജോസഫിന്റെ മകള്‍ ഭര്‍ത്താവ് ജെയ്‌സ് തോമസുമായി പിണങ്ങി വീട്ടില്‍ തന്നെയാണ് താമസം. ഇവര്‍ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുകയാണ്.
ഫെബ്രുവരി 10 ന് കോടതിയില്‍ ഇതുസംബന്ധിച്ച് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ ജെയ്‌സും ഭാര്യാപിതാവ് ജോസഫും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ കടുമേനി റോഡരികിലൂടെ നടന്നുപോകുന്നതിനിടെ മദ്യലഹരിയില്‍ ബൈക്കോടിച്ചെത്തിയ ജെയ്‌സ് ഭാര്യാപിതാവ് ജോസഫിന്റെ ദേഹത്ത് വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Post a Comment

0 Comments