മതില്‍ചാടിയ കലമാന് വീണ് പരിക്കേറ്റു


രാജപുരം: റാണിപുരം ഫോറസ്റ്റില്‍ നിന്നും നാട്ടിലേക്കിറങ്ങിയ കലമാന് മതില്‍ചാടി കടക്കവെ വീണ് പരിക്കേറ്റു.
റാണിപുരം പള്ളിയുടെ മതില്‍ചാടികടക്കുമ്പോഴാണ് പുള്ളിമാന്റെ കാലൊടിഞ്ഞത്. രാവിലെ 7 മണിയോടെയാണ് പരിക്കേറ്റ് കിടക്കുന്ന കലമാനെ നാട്ടുകാര്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ ബളാംതോട് വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും ഡോക്ടറുണ്ടായിരുന്നില്ല. പിന്നീട് കുറ്റിക്കോല്‍ ആശുപത്രിയില്‍ എത്തിച്ചാണ് ചികിത്സ നടത്തിയത്. കലമാനിപ്പോള്‍ ഫോറസ്റ്റ് അധികൃതരുടെ സംരക്ഷണയിലാണ്. പരിക്ക് ഭേദമായാല്‍ കാട്ടിലേക്കുതന്നെ വിടുമെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments