ഡി.ജി.പിയുടെ ക്രമവിരുദ്ധ ഇടപാടും ആഭ്യന്തര സെക്രട്ടറി സാധൂകരിച്ചു


തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ 2017ല്‍ നടത്തിയ ക്രമവിരുദ്ധ ഇടപാടും സര്‍ക്കാര്‍ സാധൂകരിച്ചു. അനുമതി ഇല്ലാതെ ഡി.ജി.പി ബാംഗ്ലൂരില്‍ നിന്ന് സ്‌പെക്ട്രം അനലൈസര്‍ വാങ്ങിയ ഇടപാടാണ് ആഭ്യന്തകവകുപ്പ് സാധൂകരിച്ച് നല്‍കിയത്. സ്‌പെക്ട്രം അനലൈസര്‍ വാങ്ങിയതിലുംസ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിച്ചില്ല.
ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിന് ടെന്റര്‍ വിളിച്ച് മാത്രമേ വാഹനങ്ങള്‍ വാങ്ങാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ ഒരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് ഡി.ജി.പി വാഹനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചത്. ഈ കരാറിന് ആഭ്യന്തര വകുപ്പ് നിയമസാധുത നല്‍കുകയും ചെയ്തു. ഡി.ജി.പി നടത്തിയ ക്രമവിരുദ്ധ ഇടപാടിന് ആഭന്തര സെക്രടറി തന്നെ അനുമതി നല്‍കുകയും ചെയ്തു. സ്വാഭാവികനമായും ഡി.ജി.പിയുടെ ക്രമവിരുദ്ധ ഇടപാടിന് ആഭ്യന്തര സെക്രട്ടറി കൂട്ടു നിന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Post a Comment

0 Comments