കാസര്‍കോട്: കണ്ണൂര്‍ ജില്ലയിലെ പ്രഥമ സനദ്ദാന സ്ഥാപനമായ ചപ്പാരപ്പടവിലെ ജാമിഅഃ ഇര്‍ഫാനിയ്യ അറബിക് കോളേജ് ചതുര്‍ദിന മഹാസംഗമത്തിന് നാളെ തുടക്കം കുറിക്കും.
നാളെ മഗ്രിബിന് ശേഷം സ്ഥാപനത്തിന്റെ ശില്‍പ്പി ശൈഖുനാ ഉസ്താദ് പതാക ഉയര്‍ത്തും. തുടര്‍ന്ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഖുതുബിയ്യത് മജ്ലിസ് ആണ് പ്രാരംഭ ദിവസത്തിലെ മുഖ്യ ഇനം.
വെള്ളിയാഴ്ച്ച 3 മണിക്ക് അജ്മീര്‍ മൗലൂദ്, ശൈഖുനാ നേതൃത്വം നല്‍കും. അധ്യക്ഷന്‍ സയ്യിദ് സഫ്വാന് തങ്ങള്‍ ഏഴിമല. മഗ്രിബിന് ശേഷം കെ.കെ അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പഠന ക്ലാസ് കരീം ഉസ്താദ് ഉല്‍ഘാടനം ചെയ്യും.
ശനിയാഴ്ച വിവിധ സെക്ഷനുകളിലായി വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സമാപന ദിവസമായ ഞായറാഴ്ച ളുഹ്ര് നിസ്കാര ശേഷം ബദ്ര് മൗലീദ് മജ്ലിസ്.
വൈകിട്ട് നടക്കുന്ന മഹാ സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രൊ.ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് തുടങ്ങിയ പണ്ഡിതന്മാര് സംബന്ധിക്കും. ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് സനദ്ദാനവും സനദ്ദാന പ്രസംഗവും നടത്തും.
ആത്മീയ സദസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും ശൈഖുനാ അല്‍ ഉസ്താദ് നേതൃത്വം നല്‍കും.
0 Comments