പ്രതിഷേധം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: കേന്ദ്ര ബജറ്റില്‍ എല്‍.ഐ.സി.യുടെ ഓഹരി വില്‍ക്കാനുള്ള നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് എല്‍. ഐ.സി. ജീവനക്കാര്‍ ഒരു മണിക്കൂര്‍ പണിമുടക്കി.
12 മണി മുതല്‍ 1 മണി വരെ ജീവനക്കാര്‍ ഓഫിസില്‍ നിന്നും ഇറങ്ങി പോയി ഓഫീസിന് മുന്നില്‍ ഓഫീസര്‍മാരും, ജീവനക്കാരും, ഏജന്റ് മാരും ചേര്‍ന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
എല്‍.ഐ.സി.എംപ്ലോയീസ് യൂണിയന്‍ ഡിവിഷണല്‍ എക്‌സിക്യൂട്ടിവ് അംഗം ജയചന്ദ്രന്‍ കുട്ടമത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെ.കെ. മനോഹരന്‍ അധ്യക്ഷനായി. പി.വി.ഗോപാലന്‍, ടി.വിജയന്‍, എന്‍ പി.സുധാകരന്‍, എ.സി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments