എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ത്ഥനാ മജ്‌ലിസ് സംഘടിപ്പിച്ചു


കാസര്‍കോട് :വിശ്വാസികള്‍ വളരെ പവിത്രതയോടെ കാണുന്ന ഒരു മാസമാണ് റജബ്. പ്രത്യേകിച്ച് റജബിന്റെ ഒന്നാം രാവ് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ള രാവായിട്ടാണ് വിശ്വാസികള്‍ കണക്കുകൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റജബിന്റെ ആദ്യ രാവില്‍ തന്നെ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ഇബാദ് ജില്ലാ കമ്മിറ്റി മാലിക്ദീനാറില്‍ പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസ് നടത്തി. മാലിക്ദീനാര്‍ മുദരിസ് ഹമീദ് ഫൈസി ആദൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ജില്ലാ ചെയര്‍മാന്‍ ഹബീബ് ദാരിമി പെരുമ്പട്ട ,വൈസ് ചെയര്‍മാന്‍ ലത്തീഫ് നിസാമി പേരാല്‍, എസ്.കെ.എസ്. എസ്.എഫ് സ്റ്റേറ്റ് കൗണ്‍സിലര്‍ ഇബ്രാഹിം ഫൈസി പേരാല്‍ ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ ,റാഷിദ് ഫൈസി പെരുമ്പട്ട,ശരീഫ് ഫൈസി ബെളിഞ്ച, കരീം ഫൈസി കുമ്പഡാജെ,സുലൈമാന്‍ മൗലവി നീലേശ്വരം,അബൂബക്കര്‍ ഹുദവി തളങ്കര,അമാന്‍ കുമ്പള,അന്‍വര്‍ ചേരൂര്‍, സിനാന്‍ പുത്തൂര്‍, മന്‍സൂര്‍ ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കണ്‍വീനര്‍ സുഹൈല്‍ ഫൈസി കമ്പാര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments