ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം- കര്‍ഷകമോര്‍ച്ച


കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കര്‍ണ്ണാടക ഫോറസ്റ്റ് അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വന്യമൃഗ ങ്ങളുടെ ശല്യം അവസാനിപ്പി ക്കാന്‍ നടപടി ഉണ്ടാവണ മെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി മുള്ളേരിയഭാഗത്ത് വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പോലും കാട്ടാനകള്‍ വന്ന് കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കര്‍ഷകരുടെ പ്രതീക്ഷകള്‍ തന്നെ ഇല്ലാതാക്കുകയാണ്. ഇത് തടയുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നോ ജില്ലാ ഭരണാധികാരികളോ വേണ്ട നടപടികള്‍ കൈകൊള്ളാത്തതില്‍ കര്‍ഷകമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
ഈ പ്രദേശത്തെ ജനങ്ങള്‍ വളരെ ഭയപ്പാടോടെയാണ് കഴിയുന്നത്. കുട്ടികളുടെ അധ്യായനം പോലും മുടങ്ങുന്ന സ്ഥിതിയാണ്. ജനങ്ങളുടെ സുരക്ഷയും, കര്‍ഷകരുടെ ജീവനും സംരക്ഷിക്കാന്‍ വേണ്ട നടപടി അധികൃതര്‍ കൈക്കൊള്ളണമെന്ന് കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷണ കേദില്ലയര്‍, ബേബി ഫ്രാന്‍സിസ്, ശിവകൃഷ്ണഭട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ.വേണുഗോപാല്‍ സ്വാതം പറഞ്ഞു.

Post a Comment

0 Comments