ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഒരുങ്ങുന്ന പോലീസിന് ജീപ്പില്‍ ഡീസലിടിക്കാന്‍ പോലും പണമില്ല


കാഞ്ഞങ്ങാട്: അതിവേഗം യാത്രക്കായി ഹെലികോപ്ടര്‍ വാങ്ങാനൊരുങ്ങന്ന കേരള പോലീസിന് ഇപ്പോള്‍ ജീപ്പു കള്‍ക്ക് ഇന്ധനം വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നു. സര്‍ക്കാര്‍ കൊടുക്കേണ്ട കുടുശിക ഒന്നര കോടി രൂപയായി ഉയര്‍ന്നതോടെ പല ജില്ലകളിലും വാഹന ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്ന കാര്യവും നീളുകയാണ്.
ഡിസംബര്‍ പകുതിയോടെ ഹെലികോപ്ടര്‍ സംസ്ഥാനത്ത് എത്തിക്കാനായിരുന്നു ഡിജിപ്പി ഉള്‍പ്പെട്ട സംഘം തീരുമാനിച്ചിരുന്നത്. ഉയര്‍ന്ന വാടക ധൂര്‍ത്ത് എന്നീ വിമര്‍ശനങ്ങള്‍ വന്നെങ്കിലും മുഖ്യമന്ത്രിയും പിന്തുണ നല്‍കി. തുടര്‍ന്ന് പവന്‍ ഹാന്‍സ് എന്ന കമ്പനിയുമായി കരാറിന് ഒപ്പിട്ടു. മൂന്ന് മാസത്തെ വാടകയ്ക്കായി നാലരക്കോടിയോളം രൂപ മുന്‍കൂറായി നല്‍കിയെങ്കില്‍ മാത്രമേ ഹെലികോപ്ടര്‍ നല്‍കൂ എന്ന് അവര്‍ അറിയിച്ചു. പ്രതീക്ഷിച്ച കേന്ദ്ര ഫണ്ടും സംസ്ഥാന ഫണ്ടും കിട്ടാത്തതിനാല്‍ ഇനി എന്ന് ഹെലികോപ്ടര്‍ കിട്ടുമെന്ന് പോലും ഉറപ്പില്ല.
ഇതിനിടെയാണ് എല്ലാ സ്‌റ്റേഷനുകളിലും രണ്ട് വണ്ടി എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം 202 ജീപ്പുകള്‍ പോലീസ് വാങ്ങിയത്. എന്നാല്‍ ഈ ജീപ്പുകള്‍ ഓടിക്കാനാകുമോ എന്ന് സംശയമാണ്. ഡീസലും പെട്രേളും നല്‍കിയ പമ്പുകള്‍ക്ക് ഒന്നരക്കോടിയിലേറെ രൂപ കൊടുക്കാനുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ ആ പണം നല്‍കുന്നുമില്ല. ഇതോടെ ക്യംപുകളിലും മറ്റുമുള്ള വാഹനങ്ങളുടെ ഉപയോഗം കുറച്ച് തുടങ്ങി.

Post a Comment

0 Comments