പുനര്‍ നിര്‍മ്മിച്ച പെരിയ എകെജി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു


പെരിയ : പുനര്‍ നിര്‍മ്മിച്ച പെരിയ എകെജി സ്മാരക മന്ദിരവും എകെജി സ്മാരക വായനശാലയും ആയിരങ്ങളെ സാക്ഷിയാക്കി സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസുകാര്‍ കല്ല്യോട്ടെ കൊലപാതകം മറയാക്കി നശിപ്പിച്ച പെരിയയിലെ എട്ടു സിപിഎം ഓഫീസ് കെട്ടിടങ്ങളില്‍ പ്രധാനമായിരുന്നു പെരിയ ദേശീയപാതയോരത്തെ ഇരുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ്.
ചടങ്ങില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.കെ പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി.സിപിഎം ജില്ലാകമ്മറ്റിയംഗങ്ങളായ എം പൊക്ലന്‍, എം അനന്തന്‍, എരിയാകമ്മറ്റിയംഗങ്ങളായ ടി വി കരിയന്‍, മൂലകണ്ടം പ്രഭാകരന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍,പി കൃഷ്ണന്‍ , എ കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ് നായര്‍, ശ്രീധരന്‍ പൂക്കളം, എ ദാമോദരന്‍ നായര്‍, വായന ശാല പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്, എം മോഹനന്‍ എന്നിവര്‍ സംസാരിച്ചു സ്വാഗതസംഘം കണ്‍വീനര്‍ ശരത് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments