ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങായി സഞ്ജീവനിയില്‍ കാരുണ്യപ്പെട്ടി


മാവുങ്കാല്‍: മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍ ആന്റ് ഹൃദയാലയില്‍ ലോക ക്യാന്‍സര്‍ ദിനാചരണത്തില്‍ ഒരുക്കിയ ബോധവല്‍ക്കരണ ക്ലാസിന്റെയും മെഡിക്കല്‍ ക്യമ്പിന്റെയും ഭാഗമായി ഹോസ്പിറ്റല്‍ പരിധിയിലെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വന സ്പര്‍ശനമേകാന്‍ കാരുണ്യപ്പെട്ടിയൊരുക്കി.
ആദ്യഫണ്ട് നിക്ഷേപിച്ച് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം.ആര്‍ നമ്പ്യാരും ഹോസ്പിറ്റല്‍ ഡയറക്ടര്‍ നാരായണന്‍ കുളങ്ങരയും ഉല്‍ഘാടനം നിര്‍വഹിച്ചു. കാരുണ്യപ്പെട്ടിയില്‍ നിന്ന് ലഭിക്കുന്ന തുക അടുത്ത ലോക ക്യാന്‍സര്‍ ദിനത്തില്‍ ഹോസ്പിറ്റല്‍ പരിധിയിലെ നിര്‍ധനരായ ക്യാന്‍സര്‍ രോഗിക്ക് കൈമാറും.
പ്രശസ്ത അര്‍ബുദ രോഗവിധഗ്ദന്‍ ഡോ.വിനയ്കുമാര്‍ ജെ രാജേന്ദ്ര ക്യാന്‍സര്‍ രോഗ മെഡിക്കല്‍ ക്യമ്പിന് നേതൃത്വം നല്‍കി.
സഞ്ജീവനി ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരുപാടിയില്‍ ആനന്ദാശ്രമം ആരോഗ്യകേന്ദ്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസ്മ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.ഡോ.ജയപ്രസാദ്, ഡോ.ഗിരിധറ റാവു, ഡോ.അജയ്‌പോള്‍, ഡോ.വെങ്കിടേഷ്, ഡോ.കല്‍മത്ത്, പി.എച്ച്.സി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി പ്രസാദ്,ആശാവര്‍ക്കേഴ്‌സ്-വസന്ത, ദീപാ, നഴ്‌സിംഗ് സൂപ്രണ്ടന്റ് മേബിള്‍ സിറിയക്ക്, റഹ്മാന്‍ മുട്ടുന്തല, പ്രമോദ് നാരായണന്‍, ഷിനോജ്, നീതാ പ്രമോദ്, റീനാ ആന്റണി, നിഖില്‍, ദീപാ ജയന്‍, സുനി മോള്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഹോസ്പിറ്റല്‍ പി.ആര്‍.ഒ അഭിലാഷ് മടിക്കൈ സ്വാഗതവും അഡ്മിനിസ്ട്രറ്റര്‍ ജസ്റ്റിന്‍ ജോസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments