സിബിഐ അന്വേഷണം നേരിടുന്ന കെ.എ.രതീഷ് ഖാദിബോര്‍ഡ് സെക്രട്ടറി


തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന കെ.എ രതീഷിനെ വീണ്ടും സംരക്ഷിച്ച് സര്‍ക്കാര്‍. ഇന്‍കെല്‍ എം.ഡി സ്ഥാനത്തു നിന്നും നീക്കിയത്തിന് പിന്നാലെ ഖാദി ബോര്‍ഡ് സെക്രട്ടറിയായി കെ.എ.രതീഷിനെ വീണ്ടും നിയമിച്ചു. സിബി ഐ അന്വേഷണം നേരിടുന്നതിനിടെയാണ് നിയമനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി കോര്‍പ്പറേഷന്‍ എംഡിയായിരുന്നു കെ.എ. രതീഷ്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടത്തിയതിന് സിബിഐയും വിജിലന്‍സും കേസെടുത്തിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വിജിലന്‍സ് കേസ് എഴുതിതള്ളി. സിബിഐ അന്വേഷണം ഇപ്പോഴും നടക്കുകയാണ്. അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ കശുവണ്ടി കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്ത് സിഇഒ ആയി രതീഷിന് നിയമം നല്‍കിയിരുന്നു. തുടര്‍ന്ന് രതീഷിനെ കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയാക്കാന്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഉപേക്ഷിക്കുകയായിരുന്നു.

Post a Comment

0 Comments