വോട്ടര്‍പട്ടിക: തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019ലെ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തി വക്കുകയും ചെയ്തിട്ടുണ്ട്.
2015 ലെ വോട്ടര്‍പട്ടികക്ക് പകരം 2019 ലെ വോട്ടര്‍പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാകുമോ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്. കോടതി നിര്‍ദ്ദേശിച്ചാല്‍ അങ്ങനെ ആകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയും ചെയ്തു.
എന്നാല്‍ 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ വിവരിച്ച് അടുത്ത ആഴ്ത സുപ്രീംകോടതിയെ സമീപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

Post a Comment

0 Comments