കാഞ്ഞങ്ങാട്: മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ പ്രകാശിന്റെ മകള്‍ നവ്യയുടെ (18) ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന് കാട്ടുകുളങ്ങരയിലെ ജനാര്‍ദ്ദന്റെ മകനും വയറിംഗ് തൊഴിലാളിയുമായ അജിത്ത് കുമാറിനെ (24) എസ്.ഐ ലീല അറസ്റ്റ് ചെയ്തു.
ഐ.പി.സി 306 ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അജിത്തിനെ അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ 8 നാണ് നവ്യയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാമുകനായ അജിത്ത് നിരന്തരം ശല്ല്യപ്പെടുത്തിയതിനെതുടര്ന്നാണ് നവ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അജിത്ത്കുമാറിനെതിരെ കേസെടുത്ത് അറസ്റ്റുചെയ്തത്. ആത്മഹത്യ ചെയ്ത ദിവസം കാട്ടുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അജിത്ത് നവ്യയെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തിരുന്നു.
0 Comments