വീട് കൈമാറ്റം നാളെ


രാവണീശ്വരം: കാസര്‍കോട് നായര്‍ എക്‌സ് പാട്രിയേറ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ രാവണീശ്വരത്തെ ലളിത മേലത്തിന് നിര്‍മ്മിച്ചുകൊടുത്ത വീടിന്റെ കൈമാറ്റ ചടങ്ങ് നാളെ രാവിലെ 10 മണിക്ക് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
കെ. കുഞ്ഞിരാമന്‍ എം. എല്‍.എ മുഖ്യാതിഥിയായിരിക്കും.
കാപ്റ്റന്‍ എഞ്ചിനിയറിംഗ് എല്‍.എല്‍.സി മാനേജിംഗ് ഡയറക്ടര്‍ കെ. മാധവന്‍ നായര്‍ താക്കോല്‍ കൈമാറും. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, നീവ ചെയര്‍മാന്‍ വി. നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

0 Comments