വഴിയോരക്കച്ചവടത്തൊഴിലാളി ജാഥ പ്രയാണം തുടങ്ങി


കാഞ്ഞങ്ങാട്: വഴിയോര കച്ചവടക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോരക്കച്ചവടതൊഴിലാളി ഫെഡറേഷന്‍(സിഐടിയു) സംസ്ഥാനവാഹനജാഥ കാഞ്ഞങ്ങാടുനിന്ന് പ്രയാണം തുടങ്ങി.
വഴിയോരക്കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളില്‍ നടപ്പിലാക്കുക, അന്യായമായ ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുക, ക്ഷേമനിധി രൂപീകരിക്കുക, വിലക്കയറ്റവും തൊഴിലില്ലായ്മയും തടയക എന്നീ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികള്‍ 27ന് സെക്രട്ടറിയറ്റിനുമുന്നില്‍ സമരത്തെരുവ് സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ജാഥ. വി.കെ.ടി.എഫ്.സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍. ബി. ഇക്ബാല്‍ ലീഡറായ ജാഥ കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിനു സമീപം സിഐടിയു അഖിലേന്ത്യാസെക്രട്ടറിയും, മുന്‍ എം.എല്‍.എയുമായ കെ. കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.വഴിയോര കച്ചവട തൊഴിലാളി ജില്ലാ പ്രസിഡണ്ട് വി.വി.രമേശന്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാനപ്രസിഡന്റ് ഡോ. പ്രദീപ്കുമാര്‍, സി. ഐ.ടി.യു. സംസ്ഥാനസെക്രട്ടറി ടി.കെ രാജന്‍, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ കെ. ബാലകൃഷ്ണന്‍, യു.തമ്പാന്‍ നായര്‍, വി. വി. പ്രസന്നകുമാരി, സി.ഐ.ടി.യു.ജില്ലാപ്രസിഡന്റ് ഡോ. വി.പി.പി.മുസ്തഫ, ഡി. വി. അമ്പാടി, എ.മാധവന്‍, കെ.വി രാഘവന്‍, ടി.കുട്ട്യന്‍ എന്നിവര്‍ സംസാരിച്ചു. കാറ്റാടി കുമാരന്‍ സ്വാഗതവും എം ആര്‍ ദിനേശന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments