പരവനടുക്കത്ത് കാട്ടുപോത്തുകളിറങ്ങി


ചട്ടഞ്ചാല്‍: പരവനടുക്കത്തും പരിസരങ്ങളിലും കാട്ടുപോത്തുകള്‍ ഭീതിപരത്തുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് കാട്ടുപോത്തുകളാണ് ജനങ്ങള്‍ക്ക് ഭീഷണിയായത്. പരവനടുക്കം, കൈന്താര്‍, തലക്ലായി, പച്ചോട്ടം, പള്ളരായിതൊട്ടി എന്നിവിടങ്ങളിലാണ് കാട്ടുപോത്തുകള്‍ വിലസുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വകുപ്പ് അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാട്ടുപന്നികളും മുള്ളന്‍പന്നികളും എല്ലായിടത്തുമുണ്ട്. കാട്ടുപോത്ത് ഇടനാട്ടിലിറങ്ങുന്നത് അപൂര്‍വ്വമാണ്.

Post a Comment

0 Comments