നസീമ ഇത്തവണ എവിടെ? ലീഗുകാര്‍ ഉറ്റുനോക്കുന്നു


അജാനൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം അവശേഷിച്ചിരിക്കെ അജാനൂര്‍ പഞ്ചായത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് അടക്കിപ്പിടിച്ച ചര്‍ച്ചകള്‍ തുടങ്ങി.
പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അടുത്തതവണ വനിതയ്ക്കാണ്. ഇത് തരപ്പെടുത്താന്‍ പി.പി.നസീമ ചരടുവലി തുടങ്ങിയതായാണ് സൂചന. 18-ാം വാര്‍ഡിലാണ് നസീമയുടെ താമസം. എന്നാല്‍ കഴിഞ്ഞതവണ ചിത്താരി 21-ാം വാര്‍ഡിലാണ് മത്സരിച്ചത്. തറവാട് ഉള്‍പ്പെടുന്ന 16-ാം വാര്‍ഡില്‍ സീറ്റ്‌വാങ്ങാന്‍ നീക്കം നടത്തിയെങ്കിലും പ്രാദേശികമായി മുസ്ലീംലീഗുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ചിത്താരിയിലേക്ക് മാറേണ്ടിവന്നത്. ഇത്തവണ നസീമ എവിടെ മത്സരിക്കും എന്നാണ് മുസ്ലീംലീഗിലെ പല വാര്‍ഡുകാരും ഉറ്റുനോക്കുന്നത്. പഞ്ചായത്തില്‍ ഭൂരിപക്ഷം കിട്ടിയാല്‍ കഴിഞ്ഞ തവണ 16-ാം വാര്‍ഡില്‍ മത്സരിച്ച കുഞ്ഞാമിനയെ പഞ്ചായത്ത് പ്രസിഡണ്ടാക്കണമെന്ന അഭിപ്രായം മുസ്ലീംലീഗില്‍ ശക്തമാണ്. മുമ്പ് നസീമയും സഹോദരന്‍ പി.പി.കുഞ്ഞബ്ദുള്ളയും ഹമീദ്ഹാജി ഗ്രൂപ്പുകാരായിരുന്നു. കഴിഞ്ഞതവണ പഞ്ചായത്ത് പ്രസിഡണ്ടാവാന്‍ നസീമ മെട്രോ ഗ്രൂപ്പിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെ ഹമീദ്ഹാജി ഗ്രൂപ്പ് മെട്രോഗ്രൂപ്പില്‍ ലയിച്ചതോടെ നസീമയോടുള്ള ശക്തമായ എതിര്‍പ്പ് പലഭാഗത്തും കുറഞ്ഞു. എങ്കിലും ചിലമേഖലകളിലെ എതിര്‍പ്പ് ഇപ്പോഴും തുടരുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ച കൂടുതല്‍ ചൂടുപിടിക്കും.

Post a Comment

0 Comments