കാഞ്ഞങ്ങാട്: ആനന്ദാശ്രമം അന്തേവാസിയും, കാഞ്ഞങ്ങാട്ടെ ആദ്യകാല ശ്രീ ധര് ടൈപ്പ്റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയുമായിരുന്ന പരേതരായ സത്യനാരായണ ഭട്ട്, ലക്ഷ്മി ദമ്പതിമാരുടെ മൂത്തമകനുമായ ശ്രീരാം ഭട്ട്(78) നിര്യാതനായി.
മുംബെ ടെക്നോവാ ഇമേജിംഗ് സിസ്റ്റംസ് ജനറല്‍ മാനേജരായിരിക്കേ സ്വയം വിരമിച്ച് ആനന്ദാശ്രമത്തിലെ സേവന പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ഭാര്യ: ജയശ്രീ, ഏക മകള്‍ വാണിശ്രീ. സഹോദരങ്ങള്‍: ശ്രീധര്‍ ഭട്ട്(ബാംഗ്ലൂര്‍) പരേതയായ സുശീല.
0 Comments