ചൂരപ്പടവ് ക്വാറി അടച്ചുപൂട്ടാന്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച്


ചെറുപുഴ: ചൂരപ്പടവ് ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ച് നടത്തും.
ബുധനാഴ്ച രാവിലെ 10ന് ചെറുപുഴ മേലെ ബസാറില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുക്കും.പ്രക്ഷോഭത്തെ തുടര്‍ന്നു അടച്ചു പൂട്ടിയ ക്വാറി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്ത് വന്നത്. നേരത്തെ ക്വാറി നടത്തിവന്നിരുന്ന ആളില്‍ നിന്നും വന്‍ തുക നല്‍കി വെറൊരു ആള്‍ക്വാറി വാങ്ങിയതായി പറയപ്പെടുന്നു. ഇയാളുടെ നേതൃത്വത്തിലാണു ക്വാറി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയതത്രേ. ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണയോടെ ക്വാറി തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണു നടന്നു വരുന്നതെന്നു പറയപ്പെടുന്നു. എന്തു വില നല്‍കിയും ക്വാറിയുടെ പ്രവര്‍ത്തനം തടയുമെന്നാണ് ജനകീയ സമര നേതാക്കള്‍ പറയുന്നത്.

Post a Comment

0 Comments