ഉദുമ: അമിത്ത്ഷാ ഭഗവത് ഗീത വായിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ഇപ്പോഴത്തെ ദുരവസ്ഥയില്‍ നിന്നും രക്ഷപ്പെടുമായിരുന്നുവെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
സംസ്ക്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത് നയിക്കുന്ന കാവല്‍ യാത്രയ്ക്ക് കാസര്‍കോട് ജില്ലാ സംസ്ക്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ ഉദുമയില്‍ സ്വീകരണം നല്കി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍പേഴ്സണ്‍ ഗീതാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരന് എം.എ.റഹ്മാന് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താപത്രിക പ്രകാശനം ചെയ്തു. സംസ്ക്കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം. വി. പ്രദീപ് കുമാര്‍, കാരയില്‍ സുകുമാരന്‍, വൈസ് ചെയര്മാന് എം. പ്രദീപ് കുമാര്‍, ജില്ലാ ചെയര്മാന് വി.വി.പ്രഭാകരന്, സംസ്ക്കാര സാഹിതി ജില്ലാ കണ്‍വീനര്‍ രാഘവന് കുളങ്ങര, ജില്ലാ വൈസ് ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട്, കെ.വി.രാഘവന് മാസ്റ്റര്‍, ജില്ലാ ട്രഷറര്‍ ദിനേശന് മൂലക്കണ്ടം, ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ വി.ആര്. വിദ്യാസാഗര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.രാജന് പെരിയ, ഖലീജ് നാരായണന് നായര്‍, വാസു മാങ്ങാട്, സുകുമാരി ശ്രീധരന്, രാജേഷ് പളളിക്കര, അന്‍വര്‍ മാങ്ങാട്, പ്രഭാകരന് തെക്കേക്കര, എന്‍.ചന്ദ്രന് നാലാംവാതുക്കല്, ബാബു മണിയങ്ങാനം എന്നിവര്‍ സംസാരിച്ചു. ജാഥാലീഡര്‍ സംസ്ക്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത് നന്ദി പറഞ്ഞു.
സംസ്ഥാന സ്ക്കൂള് കലോത്സവത്തില്‍ പബ്ലിസിറ്റിയുടെ മികവുറ്റ സംഘാടനത്തിന് സുകുമാരന്‍ പൂച്ചക്കാടിനെയും, സര്‍വ്വീസില്‍ നിന്നും വിരമിച്ച മികച്ച സംഘാടകന്‍ ദിനേശന് മൂലകണ്ടത്തിനെയും, നെഹ്റു കോളേജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ ആതിരയെയും ചടങ്ങില്‍ ആദരിച്ചു.
0 Comments