ഗള്‍ഫുകാരന്റെ ഭാര്യ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍


നീലേശ്വരം: യുവതിയെ ദുരൂഹസാഹചര്യത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
ബദിയടുക്ക സ്വദേശിനിയും പേരോല്‍ വട്ടപ്പൊയില്‍ കപ്പണക്കാലിലെ ഗള്‍ഫുകാരന്‍ മനോജിന്റെ ഭാര്യയുമായ വിനയ(24)നെയാണ് ഭര്‍തൃവീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് മനോജും വിനയയും തമ്മില്‍ വിവാഹിതരായത്. പിന്നീട് ഗള്‍ഫില്‍പോയ മനോജ് ഒരുമാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തിയശേഷം മനോജും വിനയയും തമ്മില്‍ മിക്കപ്പോഴും വഴക്കിട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇന്നലെയും ഇവര്‍തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവത്രെ. ഭാര്യയുമായി പിണങ്ങി മനോജ് വീടിന് പുറത്തുകിടന്നുറങ്ങിയെന്നാണ് പറയപ്പെടുന്നത്. രാവിലെ വിനയ ഉണരാത്തതിനെതുടര്‍ന്ന് വാതില്‍തുറന്നുനോക്കിയപ്പോഴാണത്രെ മുറിക്കകത്ത് തൂങ്ങിമരിച്ചനില്‍ കണ്ടത്. സംഭവമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments