അപകടം മാടിവിളിക്കുന്ന ഞാണംകൈ വളവ്


ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍-ചീമേനി ജംഗ്ഷനായ ഞാണങ്കൈ വളവില്‍ അപകടം പതിവാകുന്നു.
ചീമേനി, പയ്യന്നൂര്‍, ചെറുവത്തൂര്‍ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്ന ഞാണംകൈ വളവില്‍ മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളില്ല. ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പലപ്പോഴും അപകടങ്ങള്‍ നടക്കുന്ന സ്ഥലം കൂടിയാണിവിടം. റോഡ് പരിചയമില്ലാത്ത ചരക്ക് ലോറികള്‍ നേരെ ചീമേനി റോഡിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് ദേശീയ പാതയിലേക്ക് തന്നെ തിരിക്കുന്നതും ഇവിടെ പതിവാണ്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഞാണംകൈവളവിലെ റസ്റ്റോറന്റിന് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇവിടെ ട്രാഫിക് ഡിവൈഡര്‍ സ്ഥാപിക്കുകയോ ട്രാഫിക് പോലീസുകാരെ നിയോഗിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. റോഡിനെകുറിച്ച് വ്യക്തമായ ധാരണയില്ലാതെ വാഹനമോടിച്ചെത്തുന്നവരാണ് പലപ്പോഴും അപകടത്തില്‍പ്പെടാറുള്ളത്.

Post a Comment

0 Comments