ചിത്രകാരന്‍മാര്‍ ഒത്തുകൂടി


അമ്പലത്തറ:ബാത്തൂര്‍ ദേശത്തിന്റെ മനോഹാരിത അടയാളപ്പെടുത്താന്‍ ജില്ലയിലെ പ്രമുഖ ചിത്രകാരന്‍മാര്‍ ഒത്തുകൂടി കാവുകളും വയലുകളും കുന്നും തോടുകളും ക്ഷേത്ര പരിസരത്തെ മനോഹര കാഴ്ചകളും ചിത്രകാരന്‍മാര്‍ ക്യാന്‍വാസില്‍ പകര്‍ത്തി. ബാത്തൂര്‍ ഭഗവതി ക്ഷേത്ര ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ച് സോവനീര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദേശം എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. രാജേന്ദ്രന്‍ പുല്ലൂര്‍ ഉത്ഘാടനം ചെയ്തു.
പ്രസാദ് കാനത്തിങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു. രാജന്‍ പെരിയ, ശ്യാംലാലൂര്‍, ചന്ദ്രന്‍ കെ വി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രകാരന്‍മാരായ വിനോദ് അമ്പലത്തറ, രതീഷ് കക്കാട്ട്, ശ്വേത കൊട്ടോടി, കീര്‍ത്തി ഇരിയ, ഷീബ ഈയ്യക്കാട്, സജിത്ത് ആനക്കല്ല്, രാജേന്ദ്രന്‍ മീങ്ങോത്ത് തുടങ്ങിയവരും പ്രദേശത്തെ കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു. മാര്‍ച്ച് 20 മുതല്‍ 25 വരെ ബാത്തൂര്‍ ഭഗവതി ക്ഷേത്ര ബ്രഹ്മകലശ മഹോത്സവ നടക്കുന്നത്. രതീഷ് ബാലൂര്‍ സ്വാഗതവും ഗോപി മുളവന്നൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments